തിരുവനന്തപുരം: ഗുരുതര കരൾ രോഗം ബാധിച്ച അഞ്ചു മാസം പ്രായമായ കുഞ്ഞിന് കരൾ പകുത്ത് നൽകാൻ പിതാവുണ്ട്. എന്നാൽ ശസ്ത്രക്രിയ നടക്കണെമെങ്കിൽ സുമനസുകൾ കനിയണം. വെഞ്ഞാറമൂട് കീഴായിക്കോണം ഉദിമൂട് പുത്തൻവീട്ടിൽ വിനിതയുടെയും വിഷ്ണുവിന്റെയും മകനായ ദേവയാണ് ചികിത്സ സഹായം തേടുന്നത്. ജനിച്ചപ്പോൾ മുതൽ  ദേവ കടുത്ത കരൾ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. മാസങ്ങൾക്ക് ശേഷം കരൾ മാറ്റിവെയ്ക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പ്രായത്തിലെ കുഞ്ഞുങ്ങൾക്ക് കരൾ മാറ്റിവെയ്ക്കുന്നതുമായുള്ള സംവിധാനം സർക്കാർ ആശുപത്രിയിലില്ല. അതിനാൽ കൊച്ചിയിലെ ആസ്റ്റർ  മെഡിസിറ്റിയിലാണ് കുഞ്ഞിന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. പിതാവായ വിഷ്ണുവാണ് കരൾ കുഞ്ഞിന് നൽകുന്നത്. ഇതിനുള്ള പരിശോധനകൾ എല്ലാം പൂർത്തിയായി. കുഞ്ഞിന്റെ ജീവൻ നിലനിർത്തണമെങ്കിൽ എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ർമാർ പറയുന്നത്. 

Read Also: മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബിജെപി പോരാട്ടം; അമിത്ഷാ 29ന് തിരുവനന്തപുരത്ത്; ജില്ലയിൽ നിന്നും 30,000 പ്രവർത്തകർ പങ്കെടുക്കും.


25 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് മാത്രം വേണ്ടിവരും കൂടാതെ തുടർ ചികിത്സയും അനുബന്ധ ചെലവുകൾക്ക് തുക വേറെയും വേണം. കുടുംബത്തിന് ആകെയുള്ള 3 സെൻ്റ് പുരയിടത്തിലെ ചെറിയ വീട്ടിലാണ് വിഷ്ണുവും കുടുംബവും താമസിക്കുന്നത്. കൂലിവേല ചെയ്താണ് നിത്യ ചെലവുകൾ നടത്തുന്നത്. ആദ്യമായി കിട്ടിയ കുഞ്ഞിനെ ചികിത്സിക്കാൻ എങ്ങനെ വലിയ തുക കണ്ടെത്തും എന്നറിയാതെ കുഴയുകയാണ് കുടുംബം. 


നെല്ലനാട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച ഒന്നര ലക്ഷം രൂപ കഴിഞ്ഞ ദിവസം അടൂർ പ്രകാശ് എം.പി കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകി. എങ്കിലും ലക്ഷങ്ങൾ ഇനിയും ചികിത്സക്കായി വേണം.  ‌കടം വാങ്ങിയും നാട്ടുകാർ സഹായിച്ചുമാണ് ചികിത്സ നടക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ കുഞ്ഞിന്റെ അമ്മയുടെ പേരിൽ പിരപ്പൻകോട് യൂണിയൻ ബാങ്കിൽ ചികിത്സ നിധി രൂപീകരിച്ചിട്ടുണ്ട്.  അക്കൗണ്ട് നമ്പർ 444 7 0 2 0 1 0 0 1 8 7 6 4 Ifsc UBINO544477 ഗൂഗിൾ പേ 8921337135. കരുണയുള്ളവരുടെ കനിവിനായി കാത്തിരിക്കുകയാണ്  ഈ കുടുംബം.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.