മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബിജെപി പോരാട്ടം; അമിത്ഷാ 29ന് തിരുവനന്തപുരത്ത്; ജില്ലയിൽ നിന്നും 30,000 പ്രവർത്തകർ പങ്കെടുക്കും.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഏപ്രിൽ 29ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ പങ്കെടുക്കുന്ന ബിജെപി മഹാ റാലി സംഘടിപ്പിക്കും

Last Updated : Apr 21, 2022, 02:05 PM IST
  • മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബിജെപി പോരാട്ടം
  • അമിത്ഷാ പങ്കെടുക്കുന്ന ബിജെപി മഹാ റാലി സംഘടിപ്പിക്കും
  • 30,000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബി ജെ പി ജില്ലാ നേതൃത്വ യോഗം
മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബിജെപി പോരാട്ടം; അമിത്ഷാ 29ന് തിരുവനന്തപുരത്ത്; ജില്ലയിൽ നിന്നും 30,000 പ്രവർത്തകർ പങ്കെടുക്കും.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഏപ്രിൽ 29ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ പങ്കെടുക്കുന്ന ബിജെപി മഹാ റാലി സംഘടിപ്പിക്കും.  ജില്ലയിൽ നിന്നും 30,000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബി ജെ പി ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ബി.ബിഗോപകുമാർ അറിയിച്ചു. 

കേരളത്തിലെ പട്ടികജാതി വിഭാഗത്തിന്റെ അടിച്ചമർത്തലിനും അവഗണനയ്ക്കുമെതിരേ നടക്കുന്ന പട്ടികജാതി സംഗമത്തിൽ വിവിധ പട്ടിക വിഭാഗങ്ങളിൽപ്പെട്ട 5,000 പ്രവർത്തകർ പങ്കെടുക്കും. തീവ്രവാദത്തിനെതിരായ ശക്തമായ പ്രചാരണ പരിപാടികൾ ജില്ലയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.  മഹാറാലിക്ക് എത്തുന്ന പ്രവർത്തകര്‍ക്കായി പ്രത്യേക വാഹന സൗകര്യം ഒരുക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പരിപാടികൾ സംഘടിപ്പിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News