വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ രണ്ടാഴ്ചത്തെ വിലക്കും വിമാന കമ്പനി ഏർപ്പെടുത്തി.വിമാനത്തിനുളളിൽ കൈയ്യേറ്റം ചെയ്തു എന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. ഇൻഡിഗോ  ആഭ്യന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം ലെവൽ രണ്ടിലുളള  കുറ്റമാണ് ജയരാജൻ ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ  ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് രണ്ടാഴ്ചത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലെവൽ വൺ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്തിനുള്ളിലെ മോശം പെരുമാറ്റത്തിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇ.പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും  ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതി  നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇരുകൂട്ടരിൽ നിന്നും വിശദമായി മൊഴിയും രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സമിതി എത്തിച്ചേർന്നത്.


സ്വർണക്കടത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ ജൂൺ 13 നായിരുന്നു വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധിച്ചവരെ ഇ.പി ജജയരാജൻ തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോൾ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം  മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരിനാഥന് പോലീസ് നോട്ടീസ് അയച്ചു. നാളെ 11 മണിക്ക് ശംഖുമഖം അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.


യൂത്ത് കോൺഗ്രസ് ഒഫിഷ്യൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിനാഥൻ അയച്ചതെന്ന് കരുപ്പെടുന്ന മെസേജിന്‍റെ സ്ക്രീൻഷോട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസിന്‍റെ നടപടി. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് തിരിക്കുന്നുണ്ടെന്നും  അതിനുള്ളിൽ പ്രതിഷേധം ആയാലോ  എന്നും ശബരിനാഥൻ ഗ്രൂപ്പിൽ ചോദിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടാണ് പുറത്ത് വന്നത്. അതിന് താഴെ ആര് പ്രതിഷേധിക്കും ആര് ടിക്കറ്റെടുക്കും തുടങ്ങിയ ചർച്ചകളും നടക്കുന്നുണ്ട്. ശബ്ദ സന്ദേശങ്ങളും ഉണ്ട്. ഗൂഡോലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ശബരിനാഥിനെ ചോദ്യം ചെയ്യുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.