ഇടുക്കി: വിലയിടിവിനൊപ്പം ഏലത്തിന് അഴുകൽ രോഗവും വ്യാപിക്കുന്നത് ഇടുക്കിയിലെ കർഷകരെ ദുരിതത്തിലാക്കുന്നു. തുടർച്ചയായി മഴ പെയ്യുന്നതാണ് അടുത്തകാലത്ത് ചെടികളില്‍ അഴുകൽ വ്യാപകമാകാന്‍ കാരണം. തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ഏലം കൃഷിക്ക് തിരിച്ചടിയായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാഴ്ചയോളമായി ഇടുക്കിയിൽ തുടരുന്ന കനത്ത മഴ മൂലം ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നുണ്ട്. ഇടുക്കി ജില്ലയില്‍ ഇനിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ നീണ്ടു നില്‍ക്കുന്നത് കൂടുതല്‍ ഏലം ചെടികള്‍ നശിക്കാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ.

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!


കൂടുതലായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഏലച്ചെടികളുടെ തണ്ടുകള്‍ അഴുകുന്നതായി കണ്ടു വരുന്നത്. തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും തിരിച്ചടിയാകുന്നുണ്ട്. കനത്ത വിലത്തകര്‍ച്ചയിലൂടെയാണ് ഏലം മേഖല കടന്നു പോകുന്നത്. 750 രൂപയില്‍ താഴെയാണ്  ഒരു കിലോ ഏലക്കയുടെ ശരാശരി വില. 


വിലയിടിവിനൊപ്പം ചെടികള്‍ കൂടി നശിക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാകും. തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും ഏലം മേഖലയെ പൂർണ്ണമായി തകർക്കുമെന്ന ആശങ്കയിലാണ് കർഷകർ. മുമ്പ് അമിതമായ കീടനാശി പ്രയോഗത്തിലൂടെ കയറ്റുമതി വലിയതോതിൽ ഏലത്തിനെ ബാധിച്ചിരുന്നു.

Read Also: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി,യുവജന കമ്മീഷൻ കേസെടുത്തു


പല രാജ്യങ്ങളും കേരളത്തിൽ നിന്നുള്ള ഏലം തിരിച്ചയച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കോവിഡും പ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിക്ക് പിന്നാലെയാണ് വിലയിടിവിൽ കൂപ്പുകുത്തിയ ഏലത്തിന് ഇരുട്ടടിയായി കയറ്റുമതി പ്രതിസന്ധി കൂടി എത്തിയത്. ഇപ്പോൾ കാലാവസ്ഥ തിരിച്ചടിയായി അഴുകൽ രോഗം വ്യാപിക്കുന്നതോടെ എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഏലം കർഷകർ.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.