Kerala Weather Report: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!

Kerala Weather Report:  ഇന്ന് 3 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 05:57 AM IST
  • കേരളത്തിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്
  • ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
  • മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത
Kerala Weather Report: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!

തിരുവനന്തപുരം: Kerala Weather Report:  കേരളത്തിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനമാകെ പരക്കെ മഴയ്ക്കുള്ള സാധ്യത ഇന്നില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇതിന്റെ അടിസ്ഥാനത്തിൽ 3 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: തീവ്രന്യൂനമർദ്ദം ദുർബലമായി; ജൂലൈ 20 വരെ മഴ തുടരും

അതേസമയം സംസ്ഥാനത്ത് ജൂലൈ 22 വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നതും വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നതും മൺസൂൺ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നിന്‍റെയും ഫലമായി 22 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനം എങ്ങനെയെന്ന് നോക്കാം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 21 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 22 ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  എങ്കിലും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും.  മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും.  ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News