പത്തംതിട്ട: പത്തനംതിട്ടയിൽ അതിശക്തമായ മഴ (Rain) തുടരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്. മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് (Alert) നൽകിയത്. അപകടനിലയ്ക്ക് മുകളിലൂടെയാണ് പമ്പയും അച്ചൻകോവിലാറും ഒഴുകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നിർദേശാനുസരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് (Relief Camp) മാറിത്താമസിക്കണമെന്നാണ് നിർദേശം.


 ALSO READ: Cyclone Yaas : യാസ് ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിൽ മണ്ണിടിച്ചിൽ; ഉടൻ ബംഗാളിലെത്തും


കുരുമ്പൻമൂഴി, അറയഞ്ഞാലിമൺ, പമ്പ, റാന്നി വലിയ തോട് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. മലയോര മേഖലകളിലേക്ക് രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത പ്രവചിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Indian Meterological Department) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണ സാധ്യത കൂടുതലായതിനാൽ തീരദേശ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 29 വരെ മഴ ശക്തമായി തുടരുമെന്നും ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ  ജാഗ്രത വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.