New Delhi: യാസ് ചുഴലിക്കാറ്റ് (Cyclone Yaas) അടുത്ത രണ്ട് മണിക്കൂറുകളിൽ ഒഡിഷയിലെ ബാലസോർ തീരം കടക്കും. കൽക്കത്തയിൽ നിന്നും ഏകദേശം 150 കിലോമീറ്ററുകളോളം ദൂരെയാണ് ബാലസോർ തീരം. കാറ്റിന്റെ വേഗത ഒരു മണിക്കൂറിൽ 140 കിലോമീറ്ററുകളാണ്. രാവിലെ 10 30 ന് ചുഴലിക്കാറ്റ് ബാലസോറിൻ 25 കിലോമീറ്ററുകൾക്ക് അകലെയായിരുന്നു ചുഴലിക്കാറ്റ്.
ചുഴലിക്കാറ്റിനെ തുടർന്നുള്ള മണ്ണിടിച്ചിൽ രാവിലെ 9 മണിയോടെ ആരംഭിച്ചുവെന്ന് കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ധർമ്മയിലൂടെയും ബഹ്ങ്ങയിലൂടെയും ചുഴലിക്കാറ്റ് കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ യാസ് ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്ററുകൾ വരെയായിരിക്കും.
ALSO READ: Cyclone Yaas ഇന്ന് തീരം തൊടും, വിമാനത്താവളങ്ങൾ രാവിലെ മുതൽ അടച്ചിടും
യാസ് ചുഴലിക്കാറ്റിന്റെ (Cyclone Yaas) വേഗത മണിക്കൂറിൽ 185 കിലോമീറ്റര്‍ വരെയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ബുധനാഴ്ച രാവിലെ 2 മണിയോടെ കാറ്റിന്റെ വേഗത കുറയുകയായിരുന്നു. മൂന്ന് - മുതൽ നാല് മണിക്കൂറുകൾ വരെ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണ് ഒഡിഷ സ്പെഷ്യൽ റിലീഫ് കമ്മീഷണറായ പികെ ജെന അറിയിച്ചിരിക്കുന്നത്.
ALSO READ: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ
ഒഡിഷയിലെ ഭദ്രക്, ബാലസോർ എന്നീ ജില്ലാകളെയാണ് യാസ് ചുഴലിക്കാറ്റ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. ചുഴലിക്കറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റും ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ-പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ALSO READ: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തീരദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി
മാത്രമല്ല നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത കാറ്റിൽ പശ്ചിമ ബംഗാളിലെ (West Bengal) നോർത്ത് 2 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. 40 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...