ബാലരാമപുരത്തെ കൈത്തറി വ്യവസായത്തെ കരകയറ്റാൻ തയ്യാറായി ഫോമ രംഗത്ത്
കോവിഡ് മൂലം ദുരിതത്തിലായ ബാലരാമപുരം കൈത്തറി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരയാൻ പരമാവധി കൈത്തറി ഉല്പന്നങ്ങൾ വാങ്ങാൻ ഫോമ തീരുമാനിച്ചു.
തിരുവനന്തപുരം: കോവിഡ് മൂലം ദുരിതത്തിലായ ബാലരാമപുരം കൈത്തറി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കര കയറ്റാൻ പരമാവധി കൈത്തറി ഉല്പന്നങ്ങൾ വാങ്ങാൻ ഫോമ ( ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്ക) തീരുമാനിച്ചു.
ഫോമയുടെ 80 അംഗ സംഘടനകളും ഓണക്കാലത്ത് ബാലരാമപുരം കൈത്തറി തുണികൾ വാങ്ങും. കൂടാതെ സംഘടനകളും വ്യക്തികളും നാട്ടിലെ അനാഥാലയങ്ങളിലേയും, വൃദ്ധ സദനങ്ങളിലേയും അന്തേവാസികൾക്ക് കൈത്തറി ഉല്പന്നങ്ങൾ ഓണസമ്മാനമായി നൽകും.
ബാലരാമപുരത്ത് കെട്ടി കിടക്കുന്ന കൈത്തറി ഉൾപ്പന്നങ്ങൾ ചെറുകിട നെയ്ത്തുകാരിൽ നിന്നു നേരിട്ട് സംരംഭിച്ച് അമേരിക്കയിൽ എത്തിക്കാനായി സന്നദ്ധസംഘടനയായ സിസ്സയുടെ (സെന്റർ ഫോർ ഇന്നൊവേഷൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) പദ്ധതിയെ ഫോമ പൂർണ്ണമായി പിന്തുണയ്ക്കും.
ഇതു സംബന്ധിച്ച് നടന്ന യോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായി (V Muraleedharan) പങ്കെടുത്തു. ആഗോള വിപണിയിൽ കയർ, കൈത്തറി,ആയുർവേദം തുടങ്ങിയ കേരളത്തിന്റെ പ്രീമിയം ഉല്പന്നങ്ങൾ എത്തിക്കാനുള്ള പരിശ്രമം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: സർക്കാർ രേഖയിലുള്ളത് യഥാർത്ഥ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ സുരേന്ദ്രൻ
പരമ്പരാഗത വ്യവസായങ്ങൾ വളർത്തിക്കൊണ്ടു മാത്രമേ കേരളത്തിന്റെ വ്യവസായ പുരോഗതി സാധ്യമാകുകയുള്ളൂവെന്നും, ബാലരാമപുരം കൈത്തറിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഗുണമേന്മയാണെന്നും, പട്ടിണിയാകുമ്പോളും തൊഴിലിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകത്ത സമൂഹമാണ് ബാലരാമപുരത്തെ തൊഴിലാളികളെന്നും അതിനാൽ കലർപ്പില്ലാത്ത ഉല്പന്നങ്ങളാണ് അവർ നിർമ്മിക്കുന്നതെന്നും, ഈ അവസരത്തിൽ ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനുള്ള സഹായം നൽകേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസഹമന്ത്രി അഭിപ്രായപ്പെട്ടു.
ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. അത്യാവശ്യമായി നിർവ്വഹിക്കേണ്ട ദൗത്യം എന്ന നിലയിൽ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വിവിധ സംഘടനകൾ ഉല്പന്നങ്ങൾ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അനിയൻ ജോർജ്ജ് അറിയിച്ചു.
Also Read: Kodakara hawala case: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്
സുബത് കമലേശൻ പദ്ധതിയുടെ രൂപ രേഖ അവതരിപ്പിച്ചു. ദിലീപ് വർഗീസ്, ഡോ. ജേക്കബ് തോമസ്, റോഷൻ പ്ളാമൂട്ടിൽ,വിജി ഏബ്രഹാം എന്നിവർ ഉല്പന്നങ്ങൾക്കുള്ള ഓഡർ യോഗത്തിൽ വെച്ച് തന്നെ നൽകി. സിസ്സയെ പ്രതിനിധികരിച്ചു ജനറൽ സെക്രട്ടറി ഡോ സി സുരേഷ്കുമാർ, ഹാൻറ്റ്സ് മുൻ ജനറൽ മാനേജർ മുരളിത്കുമാറും പങ്കെടുത്തു.
ഫോമ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, വൈസ് ട്രഷറർ ബിജു തോണിക്കടവൻ, ജനറൽ സെക്രട്ടറി ജോസ് മനുകാട്ടെ , ഹരി ഹരി നമ്പൂതിരി, ബിനു സുരേന്ദ്രൻ,നന്ദകുമാർ ചക്കിങ്ങൽ,പോൾ മത്തായി,ജിമി തോമസ്,ഡോ മധു നമ്പ്യാർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA