തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ സംയുക്ത സമിതി പരിശോധന നടത്തി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥരും വിവിധ സ്കൂളുകളിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. തിരുവനന്തപുരം പൂജപ്പുര ഗവ. യുപി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവ. യുപിഎസിൽ ജി ആർ അനിലും പരിശോധന നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളുകളിലെ പാചകപ്പുരയും ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്ന രീതിയും മന്ത്രിമാർ നേരിട്ട് വിലയിരുത്തി. കേരളത്തിലെ 13,000ത്തിലധികം സ്കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി പ്രകാരം കുട്ടികൾക്ക് ആഹാരം നൽകുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഭക്ഷ്യവിഷബാധയുണ്ടായ സ്ഥലങ്ങളിലെ പരിശോധനാ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. ജീവനക്കാരുടെ ഭാഗത്തു നിന്ന്  വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 


ALSO READ: സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്ന്


പാചകപ്പുരയിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്ന രീതിയും സ്കൂളിലെ പൊതു ശുചിത്വവും മന്ത്രി നേരിട്ട് വിലയിരുത്തി. സ്കൂളുകളിൽ പഴകിയ അരി എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പൂജപ്പുര ഗവൺമെൻ്റ് യുപി സ്കൂളിൽ പൊതു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.വിഴിഞ്ഞത്തും കായംകുളത്തും കൊട്ടാരക്കരയിലും കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സാഹചര്യത്തിൽ പരിശോധനകൾ തുടരുമെന്ന് മന്ത്രി പറഞ്ഞു. 


സ്കൂളിൽ എത്തിയ മന്ത്രി പാചകപ്പുരയിലും സ്കൂൾ റൂമിലും സന്ദർശനം നടത്തി. കുട്ടികൾക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്. ജനപ്രതിനിധികളോട് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഇടപ്പെടല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും സ്കൂളുകളില്‍ മിന്നല്‍ പരിശോധന നടത്താനാണ് തീരുമാനമെന്നും സന്ദർശനത്തിനുശേഷം ഇരു മന്ത്രിമാരും പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.