കന്നുകാലികളിലെ ഭക്ഷ്യവിഷബാധ ആശങ്ക വേണ്ടെന്ന് മ്യഗ സംരക്ഷണ വകുപ്പ്. കോട്ടയം ജില്ലയില 18 പഞ്ചായത്തുകളിലാണ് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. അസുഖ ബാധിതരായ  കന്നുകാലികളെ രക്ഷിക്കാൻ കഴിഞ്ഞുവെന്നും മ്യഗ സംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.അതേസമയം, ജില്ലയിൽ പുതുതായി 47 കന്നുകാലികളിൽ  ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം ജില്ലയിലെ 18 പഞ്ചായത്തുകളിലാണ് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്.  അതിനിടെ കടുത്തുരുത്തിയിൽ ഭക്ഷ്യ വിഷബാധയേറ്റ് ചത്ത കന്നുകാലിയുടെ  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ദഹനേന്ദ്രീയ വ്യവസ്ഥ പൂർണമായും രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും കണ്ടെത്തി. ആന്തരിക അവയവങ്ങളും കാലിത്തീറ്റ സാമ്പിളും രാസപരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ കെമിക്കൽ ലാബിലേക്ക് നൽകിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.


ALSO READ: Nursing colleges: 25 പുതിയ നേഴ്സിങ് കോളേജുകൾ; 20 കോടി രൂപ ബജറ്റിൽ വകയിരുത്തി


ആന്തരിക അവയവങ്ങളുടെ ഹിസ്‌റ്റോപതോളജിക്കൽ പരിശോധനകൾക്കായി തിരുവല്ലയിലെ ലാബിലേക്ക് അയയ്ക്കും.ക്ഷീരകർഷകന്റെ വീട്ടിൽനിന്നും കാലിത്തീറ്റ, വൈക്കോൽ, കൈതയില എന്നിവയുടെ സാമ്പിളും വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.  മാഞ്ഞൂർ, വെളിയന്നൂർ, എലിക്കുളം, കുറവിലങ്ങാട്,ആർപ്പൂക്കര,  അതിരമ്പുഴ ഗ്രാമ പഞ്ചായത്തുകളിൽ പുതുതായി 47 കന്നുകാലികളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലിത്തീറ്റ കഴിച്ച  കന്നുകാലികൾക്കു  വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവയാണ് രോഗലക്ഷണങ്ങൾ. റിപ്പോർട്ട് ചെയ്ത കേസുകളിൽ  രോഗലക്ഷണങ്ങളല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോർട്ട് ചെയ്തിട്ടില്ല. 


ഭക്ഷ്യവിഷബാധയുടെ ചികിത്സാ പുരോഗതി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ വിലയിരുത്തി. കാലിത്തീറ്റ കഴിച്ച് രോഗാവസ്ഥയിലായ കന്നുകാലികളുടെ പാൽ ഉൽപാദനം പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. കൂടുതൽ കാലിത്തീറ്റ സാമ്പിളുകൾ മണ്ണുത്തി, നാമക്കൽ, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായും ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.