Food Poison: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
Food Poison Death: ഭക്ഷ്യവിഷബാധയെ തുടർന്ന് നിഖിതയെ ശനിയാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി നിഖിത എൻ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് ചെമ്മീൻ കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
Also Read:
ഭക്ഷ്യവിഷബാധയെ തുടർന്ന് നിഖിതയെ ശനിയാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരിക അവയവങ്ങൾ തകരാറിലായതിനു പിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read:
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.