തിരുവനന്തപുരം: ഹോട്ടലിൽ വർക്കല നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ലേബലില്ലാതെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 20 കിലോയോളം ചിക്കൻ പിടികൂടി. കുഴിമന്തി റസ്റ്റോറന്റിൽ ആണ് ന​ഗരസഭയുടെ ഹെൽത്ത് വിഭാ​ഗം പരിശോധന നടത്തിയത്. നഗരസഭ ഹെൽത്ത് വിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വർക്കല താലൂക്ക് ആശുപത്രിക്ക് സമീപത്ത് പ്രവർത്തിക്കുന്ന കുഴിമന്തി റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ ദിവസം ഇറച്ചി വാങ്ങി കഴിച്ചവർക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതേത്തുടർന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നഗരസഭ ഹെൽത്ത് വിഭാഗത്തിന് പരാതി നൽകിയിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


ALSO READ: കരുവന്നൂർ സഹകരണ ബാങ്കിൽ നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും; ആദ്യഘട്ടത്തിൽ കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ നൽകും


20 കിലോക്ക് മുകളിൽ ചിക്കൻ മസാല പുരട്ടി സൂക്ഷിച്ചതായി കണ്ടെത്തി. ഇതിൽ ഡേറ്റ് വയ്ക്കാത്തതും സീൽ ഇല്ലാത്തതുമായ ചിക്കൻ ഫ്രീസറിൽ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു. സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു. ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചാൽ ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.