Karuvannur Bank: കരുവന്നൂർ സഹകരണ ബാങ്കിൽ നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും; ആദ്യഘട്ടത്തിൽ കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ നൽകും

Karuvannur Bank Loan Scam: അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുക. നവംബർ 11 മുതൽ 50,000 രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളും മടക്കി നൽകും.

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 07:25 PM IST
  • വായ്പത്തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആധാരങ്ങൾ പിടിച്ചെടുത്തത് തിരിച്ചടിയായെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി
  • കരുവന്നൂരിലെ നിക്ഷേപകർക്ക് ഏറെ ആശ്വാസകരമാണ് നിക്ഷേപങ്ങള്‍ തിരിച്ചുലഭിക്കുമെന്നത്
  • നാളെ മുതൽ നിക്ഷേപം മടക്കി നൽകാൻ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി നടപടി തുടങ്ങി
Karuvannur Bank: കരുവന്നൂർ സഹകരണ ബാങ്കിൽ നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും; ആദ്യഘട്ടത്തിൽ കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ നൽകും

കരുവന്നൂർ സഹകരണ ബാങ്കിൽ നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും. അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുക. നവംബർ 11 മുതൽ 50,000 രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളും മടക്കി നൽകും.

വായ്പത്തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആധാരങ്ങൾ പിടിച്ചെടുത്തത് തിരിച്ചടിയായെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി. കരുവന്നൂരിലെ നിക്ഷേപകർക്ക് ഏറെ  ആശ്വാസകരമാണ് നിക്ഷേപങ്ങള്‍ തിരിച്ചുലഭിക്കുമെന്നത്. നാളെ മുതൽ നിക്ഷേപം മടക്കി നൽകാൻ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി നടപടി തുടങ്ങി.

134 കോടിയുടെ സ്ഥിരനിക്ഷേപത്തിൽ കാലാവധി കഴിഞ്ഞ 79 കോടി രൂപ മടക്കി നൽകുന്നതാണ് പാക്കേജ്. സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപകർക്ക് അമ്പതിനായിരം രൂപ വരെ പിൻവലിക്കാനും പാക്കേജിലൂടെ സാധിക്കും.

ALSO READ: ‘കളമശ്ശേരി സംഭവം തുറന്നുവിട്ടത് വിഷ ഭൂതങ്ങളെ’: രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പി.ജയരാജന്‍

വായ്പ അടയ്ക്കാൻ ആളുകൾ തയ്യാറാകുന്നുണ്ടെങ്കിലും ഇഡി ആധാരങ്ങള്‍ പിടിച്ചെടുത്തത് മൂലം ഇടപാടുകാര്‍ക്ക് ഈ രേഖകൾ മടക്കി നൽകാനാകാത്തത് തിരിച്ചടിയാകുനുണ്ടെന്നും അഡ്മിന്സ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി.കെ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

നവംബർ ഇരുപതിന് ശേഷം ബാങ്കിന്റെ എല്ലാ ശാഖയിൽ നിന്നും സേവിങ്സ് അക്കൗണ്ട് നിക്ഷേപകർക്ക് പണം പിൻവലിക്കാം. ഡിസംബർ ഒന്ന് മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് നിശ്ചിത ശതമാനം പലിശ കൈപ്പറ്റിക്കൊണ്ട് പുതുക്കാനും അവസരമുണ്ട്.

മടക്കി നൽകുന്ന പണം തിരികെ നിക്ഷേപമായിത്തന്നെ എത്തിച്ച് പ്രതിസന്ധികൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ നീക്കം. സഹകരണ ബാങ്കുകളുടെ കൺസഷൻ വഴിയും കേരള ബാങ്കിന്റെയും സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെയും സഹായത്തോടെയും ആണ്  ഈ പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News