തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപക പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു.


ALSO READ: Food poisoning: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു


ഭക്ഷണത്തിൽ മായം കലർത്തുകയോ പഴകിയ ഭക്ഷണം വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്  മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ക്രിമിനൽ കുറ്റമാണ്. പരിശോധനയിൽ ഇത്തരം പ്രവൃത്തികൾ പിടിക്കപ്പെട്ടാൽ, ആ സ്ഥാപനത്തിൻ്റെ ലൈസെൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.


ഒരിക്കൽ റദ്ദാക്കിയ ലൈസൻസ് പിന്നീട് വീണ്ടും ലഭിക്കുക എന്നത് വളരെ പ്രയാസമായിരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർമ്മാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്ന് വരുന്നുണ്ട്. അത് കൂടുതൽ കർശനമാക്കും. പൊതുജനങ്ങൾക്ക്  ഓൺലൈനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകാൻ സൗകര്യമൊരുക്കുമെന്നും വീണാ ജോർജ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.