Rhodamine B: ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തു; പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്
Food safety department: പാലക്കാട് മണപ്പുള്ളിക്കാവിലെ ഉത്സവ പറമ്പില്‍ നിന്നാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.
പാലക്കാട്: പാലക്കാട് മണപ്പുള്ളിക്കാവിലെ ഉത്സവപ്പറമ്പിൽ നിന്ന് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവിലെ ഉത്സവ പറമ്പില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാരക രാസവസ്തു കലർന്ന മിഠായികൾ പിടികൂടിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.
വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. റോഡമിന്‍ ബി ശരീരത്തിലെത്തിയാൽ കാൻസർ, കരൾ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകരമെന്ന് വിലയിരുത്തിയ രാസവസ്തുവാണിത്.
ALSO READ: പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി; കൊല്ലത്ത് ആയിരത്തോളം മിഠായി കവർ നശപ്പിച്ചു
മുളകുപൊടിയിലും മറ്റും ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് നിറം നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. റോഡമിന്‍ ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. റോഡിമിന്‍ ബി ശരീരത്തില്‍ പ്രവേശിക്കുന്നതോടെ കോശങ്ങളില്‍ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഇതിന് പിന്നാലെ കരളിന്റെ പ്രവർത്തനം താളം തെറ്റും. ഇത് കാൻസറിന് കാരണമാകും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത വർധിപ്പിക്കും. റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...