സംസ്ഥാനത്തെങ്ങും ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന തുടങ്ങി
സംസ്ഥാനത്ത് ക്രിസ്തുമസ്/പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്/വൈന്‍ ഉല്‍പ്പാദകര്‍, മറ്റ് ബേക്കറി ഉല്‍പ്പന്ന വിതരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ഗുണനിലവാരം ഉറപ്പു വരുത്താന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ്/പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്/വൈന്‍ ഉല്‍പ്പാദകര്‍, മറ്റ് ബേക്കറി ഉല്‍പ്പന്ന വിതരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം ഉറപ്പു വരുത്താന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
ഡിസംബര്‍ 12 മുതല്‍ 15 വരെ നടന്ന രണ്ടാംഘട്ട പരിശോധനയില്‍ 1944 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14,10,300 രൂപ പിഴ ഈടാക്കി. 778 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 50 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും 19 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ 92 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 89,500 രൂപ പിഴ ഈടാക്കുകയും 40 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഒരു സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
കൊല്ലം ജില്ലയില്‍ 110 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,10,500 രൂപ പിഴ ഈടാക്കുകയും 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഒരു സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയില്‍ 79 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 81,800 രൂപ പിഴ ഈടാക്കുകയും 44 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ആലപ്പുഴ ജില്ലയില്‍ 80 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 58,000 രൂപ പിഴ ഈടാക്കുകയും 51 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും രണ്ട് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു.
കോട്ടയം ജില്ലയില്‍ 129 സ്ഥപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 62,000 രൂപ പിഴ ഈടാക്കുകയും 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഒരു സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നില്‍ത്തിവയ്പ്പിക്കുകയും ചെയ്തു.
ഇടുക്കിജില്ലയില്‍ 107 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 74,000 രൂപ പിഴ ഈടാക്കുകയും 53 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
എറണാകുളം ജില്ലയില്‍ 186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,59,500 രൂപ പിഴ ഈടാക്കുകയും 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഒരു സഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
തൃശ്ശൂര്‍ ജില്ലയില്‍ 241 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,32,000 രൂപ പിഴ ഈടാക്കി. 89 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പിച്ചു.
പാലക്കാട് ജില്ലയില്‍ 200 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 68,000 രൂപ പിഴ ഈടാക്കി. 31 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
മലപ്പുറം ജില്ലയില്‍ 142 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 93,000 രൂപ പിഴ ഈടാക്കി. 72 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആറ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ 197 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,48,000 രൂപ പിഴ ഈടാക്കുകയും 97 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
വയനാട് ജില്ലയില്‍ 158 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 99,000 രൂപ പിഴ ഈടാക്കി. 55 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
കണ്ണൂര്‍ ജില്ലയില്‍ 165 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 78,000 രൂപ പിഴ ഈടാക്കി. 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
കാസര്‍ഗോഡ് ജില്ലയില്‍ 58 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 57,000 രൂപ പിഴ ഈടാക്കുകയും 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
സംസ്ഥാന വ്യാപകമായി 3231 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25,68,800 രൂപ പിഴ ഈടാക്കുകയും 1360 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 81 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. 40 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു.