സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യസുരക്ഷാ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ ആരംഭിക്കുക. ഇപ്പോൾ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും നിലവിൽ മൊബൈൽ ഭക്ഷ്യപരിശോധന ലാബുകൾ സജ്ജമാണ്. ഈ സാഹചര്യത്തിൽ പരിശോധനകൾ ഇനിയും വർധിപ്പിക്കുമെന്നും പരിശോധന കലണ്ടർ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 9,600 കിലോയിലധികം മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി അയ്യായിരത്തിലധികം പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതുവരെ നടത്തി. പരിശോധന കർശനമാക്കിയപ്പോൾ ചെക്‌പോസ്റ്റ് കടന്നുവരുന്ന മത്സ്യത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.


ALSO READ: അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം പിടികൂടി; പിടികൂടിയത് 9600 കിലോ ചീഞ്ഞമത്സ്യം


തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് 9,600 കിലോയോളം പഴകിയ മത്സ്യം പിടികൂടിയത്. ലോറി ഉടമകൾ ചേർന്ന് നടത്തുന്ന എംജെ ലാൻഡ് മാർക്കറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സൂക്ഷിച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിച്ച മത്സ്യമാണ് പഴകിയ നിലയിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത മത്സ്യം ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ വലിയ രീതിയിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.