പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി തെർമൽ സ്കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്.  ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് (Covid19) സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി.   


COMMERCIAL BREAK
SCROLL TO CONTINUE READING

തെർമൽ സ്കാൻ സംവിധാനം (Thermal Scan System) ഏർപ്പെടുത്തിയതുകൊണ്ട് ശബരിമലയിൽ എത്തുന്ന ഭക്തരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.  തെർമൽ സ്കാൻ വഴി ആരുടെയെങ്കിലും താപനില (Temperature) കൂടുതലായാൽ ഉടൻതന്നെ അയാളെ നിരീക്ഷണത്തിന് വിധേയരാക്കും.    


Also read: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നു


വലിയ നടപ്പന്തൽ, സന്നിധാനം, ഉദ്യോഗസ്ഥർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, ദേവസ്വം മെസ്,  പൊലീസ് മെസ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെർമൽ സ്‌കാൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.  കൂടാതെ ഭക്തരുമായി കൂടുതൽ സമ്പർക്കം വരാൻ സാധ്യതയുള്ള സ്ഥലമായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകൾ, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും പ്രത്യേകം നൽകിയിട്ടുണ്ട്.  


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy