പൃഥ്വിരാജും സുപ്രിയ മേനോനും ഉടമകളായ കേരള സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബിന്റെ പേര് പുറത്തുവിട്ടു. ‘ഫോഴ്സാ കൊച്ചി’ എന്നാണ് ഫുട്ബോൾ ക്ലബ്ബിന്റെ പേര്. ഫുട്ബോൾ ക്ലബ്ബിന് അനുയോജ്യമായ പേര് കണ്ടെത്താൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പൃഥ്വിരാജും സുപ്രിയാ മേനോനും സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പുതിയ അധ്യായം കുറിക്കാൻ “ഫോഴ്സാ കൊച്ചി” കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ! ഫുട്ബോൾ ക്ലബ്ബിന്റെ പേര് പുറത്തുവിട്ടുകൊണ്ട് പങ്കുവച്ച ഔദ്യോ​ഗിക കുറിപ്പിൽ പൃഥ്വിരാജ് കുറിച്ചു.



ലീഗിൽ മത്സരിക്കുന്ന ആറ് ടീമുകളിലൊന്നായ കൊച്ചി എഫ്‌സിയിലാണ് പൃഥ്വിരാജും സുപ്രിയാ മേനോനും നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത് ഒരു നിക്ഷേപം മാത്രമല്ല, പ്രാദേശിക കായിക സംസ്കാരം ഉയർത്താനുള്ള ആവേശകരമായ ശ്രമം കൂടിയാണ്. കൊച്ചി എഫ്‌സി ഏറ്റെടുക്കുന്നതിലൂടെ, ഈ മേഖലയിലെ വളർന്നുവരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് ഒരു വേദി ഒരുക്കാനും കളിക്കാർക്ക് മികവ് പ്രകടിപ്പിക്കാൻ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുവെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്.


ALSO READ: ഒടുവിൽ മിശിഹാ അവതരിച്ചു; കാനഡയെ തകർ‍ത്ത് അര്‍ജന്റീന ഫൈനലിൽ


കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക. ഫുട്ബോൾ ഒരു വികാരമായി കാണുന്ന കേരളത്തിൽ പ്രൊഫഷണൽ തലത്തിലും അടിസ്ഥാന തലത്തിലും ലീഗിൻ്റെ ഉദ്ഘാടന സീസൺ ഫുട്ബോൾ പ്രവർത്തനങ്ങൾ ഗണ്യമായി ഉയർത്തുമെന്ന് പൃഥ്വിരാജ് പ്രത്യാശ പ്രകടിപ്പിച്ചു. അർഹതപെട്ടവരും ഉയർന്നു വരാനിരിക്കുന്നതുമായ കളിക്കാർക്ക് ഇത് നിരവധി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.