കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന വീണ്ടും ഫൈനലിൽ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജൻ്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അലവാരെസ്, ലയണൽ മെസി എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
പരിക്കും ഫോമില്ലായ്മയും കാരണം ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗോൾ നേടാൻ സൂപ്പർ താരം ലയണൽ മെസിയ്ക്ക് സാധിച്ചിരുന്നില്ല. പല അവസരങ്ങളും നഷ്ടപ്പെടുത്തിയ മെസി ക്വാർട്ടർ ഫൈനലിൽ നിർണായകമായ പെനാൽട്ടി പാഴാക്കുകയും ചെയ്തിരുന്നു. നിലവിലെ കോപ്പ ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, നിർണായക ഘട്ടത്തിൽ കളം നിറയുന്ന അർജന്റീന താരങ്ങളെയാണ് കാനഡയ്ക്ക് എതിരെ കാണാനായത്.
ALSO READ: ഇനി 'കളി' മാറും! ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍
തുടക്കം മുതൽ തന്നെ ആവേശകരമായിരുന്ന മത്സരത്തിൽ അർജന്റീനയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അനായാസം കാനഡയെ മറികടക്കാൻ അർജന്റീനയ്ക്ക് കഴിയുമെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ, ഏറെ പണിപ്പെട്ടാണ് അർജന്റീനയ്ക്ക് വിജയം സ്വന്തമാക്കാനായത്. 22-ാം മിനിട്ടിൽ ജൂലിയൻ അൽവാരെസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ ഇരുടീമുകളും നിരന്തരം ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ മെസി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
രണ്ടാം പകുതിയിലും കാനഡയും അർജന്റീനയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്. 51-ാം മിനിട്ടിൽ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ മെസി വല കുലുക്കി. ബോക്‌സ് ലക്ഷ്യമാക്കി പാഞ്ഞ പന്ത് മെസിയുടെ കാലിൽ നേരിയ തോതിൽ തട്ടി വലയിൽ കയറുകയായിരുന്നു. കനേഡിയൻ താരങ്ങൾ ഓഫ് സൈഡ് വിളിച്ചെങ്കിലും വാറിൽ ഗോൾ അനുവദിക്കുകയായിരുന്നു. രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ അർജന്റീന പ്രതിരോധം ശക്തമാക്കി. ഗോളിനായി കാനഡയുടെ തുടർ ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇതോടെ വീണ്ടും അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിന് യോഗ്യത നേടി.
കാനഡയ്ക്ക് എതിരായ മത്സരത്തിൽ മെസിയെ തേടി മറ്റൊരു അഭിമാന നേട്ടം കൂടിയെത്തി. ഒരു ഗോൾ കൂടി നേടിയതോടെ അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി മെസി മാറി. 108 ഗോളുകൾ നേടിയ ഇറാൻ താരം അലി ദേയിയെ മെസി മറികടന്നു. 130 ഗോളുകൾ നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ മാത്രമാണ് ഇനി മെസിയ്ക്ക് മുന്നിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്