തൃശൂർ: കാട്ടാന ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വനം വാച്ചർ പെരിങ്ങൽകുത്ത് ആദിവാസി ഊരിലെ ഇരുമ്പൻ കുമാരനാണ് ( 58) മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ വാഴച്ചാൽ റേഞ്ചിലെ പച്ചിലവളം ഒപി കെട്ടിടത്തിന് സമീപത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. ഇഞ്ചി ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളുടെ കൂടെയുണ്ടായിരുന്ന സുനിൽ, പ്രേംജിത്ത്, പ്രസാദ് എന്നിവർ ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. 8 വർഷം മുമ്പ് കുമാരന് കരടിയുടെ കടിയേറ്റ് കാലിന് പരിക്കേറ്റിരുന്നു. അതിനാൽ ആന ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്.


Also Read: Crime: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 11 ലക്ഷം രൂപയുമായി മുങ്ങിയ യുവതി അറസ്റ്റിൽ


വനപാലകരായ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇവർ പോകുന്ന വഴിയിൽ ആനക്കൂട്ടം ഇറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. ആനയുടെ ആക്രമണമുണ്ടായ സ്ഥലത്തേക്ക് പോയ ആംബുലൻസ് വാഴച്ചാൽ ഇരുമ്പുപാലം പരിസരത്തുവച്ച് കാട്ടാനകൂട്ടം തടയുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ കുമാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.