Former Chief Secretary CP Nair : മുൻ ചീഫ് സെക്രട്ടറിയും സാഹിത്യക്കാരനുമായ സിപി നായർ അന്തരിച്ചു
കേരളസാഹിത്യഅക്കാദമിപുരസ്കാരം ജേതാവ് കൂടിയാണ് സിപി നായർ. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്.
Thiruvananthapuram : മുൻ ചീഫ് സെക്രട്ടറി സിപി നായർ (CP Nair) അന്തരിച്ചു. 81 വയസ്സായിരുന്നു. സാഹിത്യ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം ഭരണ പരിഷ്‌കാര കമ്മീഷൻ അംഗവുമായിരുന്നു. കേരളസാഹിത്യഅക്കാദമിപുരസ്കാരം ജേതാവ് കൂടിയാണ് സിപി നായർ. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്.
പത്തനംത്തിട്ട സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്ത് താമസിച്ച് വരികെയായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിപി നായർ 1998 ലാണ് സർവീസിൽ നിന്നും വിരമിച്ചത്. ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സിപി നായർ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചത്.
ALSO READ: Clean Office Drive: അടിമുടി വൃത്തിയാക്കും, ഗാന്ധി ജയന്തിക്ക് ക്ലീൻ ഒാഫീസ് ചാലഞ്ചുമായി സർക്കാർ
ഇദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കമ്മീഷണറായും പ്രവചിച്ചിട്ടുണ്ട്. സാഹിത്യ രംഗത്ത് പകരംവെക്കാനാകാത്ത നിരവധി സംഭാവനകൾ നല്കാൻ സിപി നായർക്ക് കഴിഞ്ഞിട്ടുണ്ട്. ഹാസസാഹിത്യത്തിനുള്ള 1994-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകം കരസ്ഥമാക്കിയിരുന്നു.
ALSO READ: Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും, ഇടിമിന്നലിനും സാധ്യത; ജാഗ്രത നിർദ്ദേശം നൽകി
1940 ഏപ്രിൽ 25-ന് മാവേലിക്കരയിലാണ് സിപി നായർ ജനിച്ചത്. പ്രശസ്ത നാടകകൃത്തായിരുന്ന എൻ.പി.ചെല്ലപ്പൻ നായരാണ് അദ്ദേഹത്തിന്റെ അച്ഛൻ. ഇംഗ്ലീഷ് ബിരുദാന്തര ബിരുദം ഒന്നാം റാങ്കോടെ പാസായ ഇദ്ദേഹം മൂന്ന് വർഷത്തോളം അദ്ധ്യാപകനായിരുന്നു. പിന്നീട ഐഎഎസ് കരസ്ഥമാക്കി സർവീസ് ആരംഭിച്ചു.
സബ് കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, സിവിൽ സപ്ലൈസ് ഡയരക്ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങി നിരവധി പദവികൾ അദ്ദേഹം അലങ്കരിച്ചിരുന്നു. രാഷ്ട്രീയ ചാണക്യൻ കെ കരുണാകരന്റെ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സർവീസ് ചട്ടങ്ങളിലും ഭരണ കാര്യങ്ങളിലും മികച്ച അറിവുള്ള വ്യക്തിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ബഹുമതിയോടെ ഇദ്ദേഹത്തിന്റെ അന്ത്യ കർമ്മങ്ങൾ നടത്തും. സരസ്വതി സിപി നായരുടെ ഭാര്യയും ഹരിശങ്കർ, ഗായത്രി എന്നിവർ മക്കളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...