Thiruvananthapuram : സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ (Rain) ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Indian Meterological Department)അറിയിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ്നാട് തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണമാകുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒട്ടാകെ കനത്ത മഴ അനുഭവപ്പെടാനാണ് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇപ്പോൾ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Weather Forecast: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം
എന്നാൽ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്ക് കാരണമായ ഗുലാബ് ചുഴലിക്കാറ്റ്, തീവ്രത കുറഞ്ഞ് ബംഗാൾ ഉൾക്കടലിൽ നിന്ന് അറബിക്കടലിൽ പ്രവേശിച്ചു. അറബിക്കടലിൽ വെച്ച് വീണ്ടും ശക്തിയാർജിച്ച ചുഴലിക്കാറ്റ് അതിതീവ്ര ന്യുന മർദ്ദമായി മാറിയിട്ടുണ്ട്. ഇത് ഉടൻ തന്നെ ഷഹീൻ ചുഴലിക്കാറ്റായി മാറും. എന്നാൽ ഷാഹീൻ ചുഴലിക്കാറ്റ് രാജ്യത്ത് കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അനുമാനിക്കുന്നത്,
അതെ സമയം കേരളത്തിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇടിമിന്നൽ വളരെയധികം അപകടകരമായത്തിനാൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ആകാശം മേഘാവൃതം ആകുമ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ALSO READ: Monsoon: ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയില്‍
ഇടിമിന്നൽ ദൃശ്യമല്ല എന്ന് കരുതി മുൻകരുതൽ സ്വീകരിക്കുന്നതിലും ജാഗ്രത പാലിക്കുന്നതിലും വീഴ്ച പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ തുടരാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഈ സമയത്ത് ജനലും വാതിലും അടച്ചിടുകയും അതിന് അടുത്ത് നിന്ന് മാറി നിൽക്കുകയും ചെയ്യുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...