Professor Nabeesa Ummal Passed Away: സിപിഎം മുന്‍ എംഎല്‍എയും നഗരസഭ ചെയര്പഴ്സനുമായിരുന്ന പ്രഫ. എ.നബീസ ഉമ്മാള്‍ അന്തരിച്ചു
Former CPM MLA and Professor Nabeesa Ummal Passed Away: സിപിഎം മുന്‍ എംഎല്‍എയും നഗരസഭ ചെയര്പഴ്സനുമായിരുന്ന പ്രഫ. എ.നബീസ ഉമ്മാള്‍ അന്തരിച്ചു
തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എയും കോളജ് അധ്യാപികയുമായിരുന്ന പ്രഫ. എ.നബീസ ഉമ്മാള്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പ്രിന്‍സിപ്പലായിരുന്നു. നെടുമങ്ങാട് നഗരസഭ ചെയര്‍പഴ്‌സനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നെടുമങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
33 വര്‍ഷം അധ്യാപികയായി സേവനമനുഷ്ടിച്ചു. ഈ കാലയളവില്‍ കേരളത്തിലെ പ്രമുഖ കമ്പനികളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. കഴക്കൂട്ടം മണ്ഡലത്തില്‍നിന്ന് 1987ല്‍ 13,108 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയായി നബീസ വിജയിച്ചു. സിഎംപിയിലെ സ്ഥാനാര്‍ത്ഥിയോട് 689 വോട്ടുകള്‍ക്ക് 1991ല്‍ പരാജയപ്പെട്ടു. 689 വോട്ടുകള്‍ക്കായിരുന്നു പരാജയം. ഭര്‍ത്താവ്: പരേതനായ എം.ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം (റിട്ട.അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍), ലൈല (റിട്ട. ബിഎസ്എന്‍എല്‍), സലിം (കേബിള്‍ ടിവി), താര (അധ്യാപിക, കോട്ടന്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതരായ റസിയ, ഹാഷിം. മരുമക്കള്‍: ഷൈല (റിട്ട. പിആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍), സുലൈമാന്‍, മുനീറ, പരേതരായ കുഞ്ഞുമോന്‍, ഷീബ.
ALSO READ: വനം വകുപ്പിന്റെ വാഹനം തകര്‍ത്ത് അരികൊമ്പന്‍; മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പ്രഫ. നബീസ ഉമ്മാളിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. നിയമസഭാ സാമാജികയും മികച്ച പ്രഭാഷകയുമായിരുന്ന നബീസ ഉമ്മാള്‍, സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ എ.ആര്‍.രാജരാജവര്‍മയ്ക്കു ശേഷം വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവര്‍.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലിം പെണ്‍കുട്ടിയായിരുന്നു അന്തരിച്ച നബീസ ഉമ്മാള്‍. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയുമായിരുന്ന നബീസ, സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു. എ.ആര്‍.രാജരാജവര്‍മയ്ക്കു ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവര്‍. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലിം പെണ്‍കുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതുപക്ഷത്തോടൊപ്പമാണ് അവര്‍ നിലയുറപ്പിച്ചിരുന്നത്- മുഖ്യമന്ത്രി അനുസ്മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...