രണ്ട് മുൻ ഡി.ജി.പിമാർ മത്സരത്തിന്: കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി
ജേക്കബ് തോമസിന്റെ നിലപാട് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ഇരിങ്ങാലക്കുട തന്നെയായിരിരിക്കും ജേക്കബ് തോമസിന്റെ മണ്ഡലമെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നു കഴിഞ്ഞു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബി.ജെ.പിയും ശക്തമായ കരുനീക്കങ്ങളിലാണ്. ആദ്യപടിയെന്നോണം തയ്യറാക്കിയ സ്ഥാനാർഥി പട്ടികയിൽ തന്നെ പ്രകടമായ മാറ്റങ്ങൾ പാർട്ടി കൊണ്ടുവന്നു കഴിഞ്ഞു. ഇനി കളി രണ്ട് ഡി.ജി.പിമാരെ ഇറക്കിയെന്ന നയമാണ് നിലവില്‍. മുന്‍ വിജിലൻസ് ഡയറക്ചർ ജേക്കബ് തോമസും,മുൻ ഡി.ജി.പി(ലോ ആന്റ് ഒാർഡർ) ടി.പി സെൻകുമാറിനെയും മത്സരരംഗത്ത് കൊണ്ടുവരാനാണ് ശ്രമം. ഇതിൽ ജേക്കബ് തോമസിന്റെ നിലപാട് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുട തന്നെയായിരിരിക്കും ജേക്കബ് തോമസിന്റെ മണ്ഡലമെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നു കഴിഞ്ഞു.
ALSO READ: സിനിമാതാരത്തിനെതിരെ ആരോപണവുമായി യുവതി
ടി.പി സെൻകുമാറിന്റെ കാര്യത്തിൽ മാത്രം ഇപ്പോഴും ചെറിയ വ്യക്തത വരാനുണ്ട് എങ്കിലും സെന്‍കുമാർ മത്സരിക്കും എന്ന് തന്നെയാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് നിലപാടുകൾ ഒന്നും തന്നെ അദ്ദേഹം അറിയിച്ചിട്ടില്ല.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജേക്കബ് തോമസ് ശ്രമം നടത്തിയികരുന്നെങ്കിലും ഇത് സർക്കാർ സമ്മതിക്കാതിരുന്നതിനാൽ നടന്നില്ല അന്ന് തന്നെ ജോലിയിൽ നിന്നും വിരമിച്ചാൽ താൻ മത്സരത്തിന് ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ ത്രികോണ പോര് ഇരിങ്ങാലക്കുടയില്‍ ഉണ്ടാകുമെന്നാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍ സൂചന നല്‍കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട(Thrissur) നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂര്‍, കാറളം, കാട്ടൂര്‍ മുരിയാട്, പടിയൂര്‍, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം.
ALSO READ: COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...