സിനിമാതാരത്തിനെതിരെ ആരോപണവുമായി യുവതി

യുവതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് ഐഡിയില്‍ കൂടി പുറത്ത് വിട്ടിരിക്കുന്നത്, ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും യുവതി പുറത്ത് വിട്ടിട്ടുണ്ട്

Written by - Zee Hindustan Malayalam Desk | Last Updated : Jan 15, 2021, 07:19 PM IST
  • നടന്‍ മുരളി മോഹനെതിരെയാണ് യുവതി ആരോപണവുമായി എത്തിയത്.
  • ഫേസ്ബുക്കില്‍ കൂടി പരിചയെപ്പട്ട ഒരു യുവതിക്കാണ് ഇയാള്‍ മോശം മെസ്സേജുകള്‍ അയച്ചിരിക്കുന്നത്.
  • യുവതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് ഐഡിയില്‍ കൂടി പുറത്ത് വിട്ടിരിക്കുന്നത്, ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും യുവതി പുറത്ത് വിട്ടിട്ടുണ്ട്,
സിനിമാതാരത്തിനെതിരെ ആരോപണവുമായി യുവതി

തിരുവനന്തപുരം: ഫേസ്ബുക്കിൽ മോശം മെസ്സേജ് അയച്ച് ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് പ്രമുഖ സിനിമാ,സീരിയൽ താരത്തിനെതിരെ യുവതി രം​ഗത്ത്. നടന്‍ മുരളി മോഹനെതിരെയാണ് യുവതി ആരോപണവുമായി എത്തിയത്. ഫേസ്ബുക്കില്‍ കൂടി പരിചയെപ്പട്ട ഒരു യുവതിക്കാണ് ഇയാള്‍ മോശം മെസ്സേജുകള്‍ അയച്ചിരിക്കുന്നത്. യുവതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് ഐഡിയില്‍ കൂടി പുറത്ത് വിട്ടിരിക്കുന്നത്, ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും യുവതി പുറത്ത് വിട്ടിട്ടുണ്ട്, നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്. അതേസമയം ഇത് മുരളീ മോ​ഹന്റെ ഫേക്ക് ഐ.ഡിയാണെന്നും മറ്റാരെങ്കിലും ആവാം മെസ്സേജ് അയച്ചതെന്നും ഒരു വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.അതേസമയം  വിഷയത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ALSO READSexual Harassment: വിവാഹ വാഗ്ദാനം, ഗര്‍ഭച്ഛിദ്രം, പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം നിയമ കുരുക്കിലേയ്ക്ക്

താരം സീരിയലിനു(Serial) പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, ദിലീപ് നായകനായ രാജസേനന്‍ ചിത്രം റോമിയോയില്‍ ദിലീപിന്റെ(Dileep) കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹന്‍ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇയാള്‍ക്കെതിരെ പുറത്ത് വന്നിരിക്കുന്ന തെളിവുകള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴെങ്കിലും ഇയാളുടെ തനി സ്വഭാവം അറിയാന്‍ പറ്റിയല്ലോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്, താരത്തിന്റെ അനുകൂലിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.

ALSO READരാമക്ഷേത്ര നി‍‍ർമ്മാണത്തിന് രാഷ്ട്രപതിയുടെ അ‍ഞ്ച് ലക്ഷം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News