എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയ വിവാദ യാത്രയയപ്പിന് ഒരു മാസം. പിപി ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ യോ​ഗത്തിന് ഒരു മാസം തികയുന്ന അതേ ദിവസം തന്നെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ കലക്ടറുടെ സാനിധ്യത്തിൽ പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരോ​ഗ്യ- വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ രത്നകുമാരിയാണ് സിപിഎം സ്ഥാനാർത്ഥി. ജൂബിലി ചാക്കോ ആണ് യു‍ഡിഎഫിന്റെ സ്ഥാനാർത്ഥി. 


Read Also: ആത്മകഥാ വിവാദം; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ ഇന്ന് പാലക്കാട്


ഒക്ടോബർ 14ന് പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം കിട്ടിയ എഡിഎം നവീൻ ബാബുവിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോ​ഗത്തിലാണ് പിപി ദിവ്യ ക്ഷണിക്കാതെ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്. അടുത്ത ദിവസം പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


അതേസമയം എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന സ്പെഷ്യൽ അന്വേഷണ സംഘം ഇന്ന് കുടുംബാം​ഗങ്ങളുടെ മൊഴിയെടുക്കും. പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുന്നത്.   പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.