ADM Naveen Babu Death Case: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടിവി പ്രശാന്തിനെ സസ്പെൻഡ് ചെയ്തു; നടപടി ആരോഗ്യവകുപ്പിൻറേത്
TV Prasanth Suspended: വിവാദ പെട്രോൾ പമ്പ് അപേക്ഷയിലാണ് ആരോഗ്യ വകുപ്പിൻറെ നടപടി. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ടിവി പ്രശാന്തിനെ സസ്പെൻഡ് ചെയ്തു. ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനായിരുന്നു. വിവാദ പെട്രോൾ പമ്പ് അപേക്ഷയിലാണ് ആരോഗ്യ വകുപ്പിൻറെ നടപടി. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനം. കൈക്കൂലി നൽകിയെന്ന് പറഞ്ഞതും നൽകിയതും ചട്ടലംഘനം. ആരോഗ്യ വകുപ്പ് അന്വേഷണത്തിന് പിന്നാലെയാണ് സസ്പെൻഷൻ. കടുത്ത അച്ചടക്ക നടപടി പിന്നീടെന്ന് സൂചന. ഇതിന് മുന്നോടിയായാണ് സസ്പെൻഷനെന്നാണ് സൂചന. വിവാദം ഉണ്ടായപ്പോൾ മുതൽ പ്രശാന്ത് ജോലിക്ക് ഹാജരായിരുന്നില്ല. പ്രശാന്ത് അവധി അപേക്ഷ നീട്ടി നൽകിയിരുന്നു. ഇതിനിടെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.