കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ സിപിഎം നടപടി. ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ദിവ്യക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തുന്നതിനിടെയാണ് പാർട്ടി നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സ്വീകരിച്ചത്. എന്നാൽ, വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് വിവരം.


ALSO READ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു


ദിവ്യയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകിയെന്നാണ് വിവരം. തീരുമാനം വൈകരുതെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗം ചേർന്നാണ് ദിവ്യക്കെതിരെ നടപടിയെടുത്തത്.


പകരം അഡ്വ. കെകെ രത്നകുമാരിയെ അധ്യക്ഷയായി പരി​ഗണിക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മൂന്ന് ദിവസമായിട്ടും എഡിഎമ്മിന്റെ മരണത്തിൽ പ്രതികരിക്കാതിരുന്ന ദിവ്യ പ്രതികരിച്ച് വാർത്താക്കുറിപ്പ് ഇറക്കിയതും പാർട്ടി നിർദേശപ്രകാരമാണെന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.