ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎം

ADM Naveen Babu Death Case: ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 01:59 PM IST
  • കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് പിപി ദിവ്യക്കെതിരെ കേസെടുത്തു
  • എഡിഎം നവീൻ ബാബുവിന്റെ മരണത്തിലാണ് പിപി ദിവ്യക്കെതിരെ കേസെടുത്തത്
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎം

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് പിപി ദിവ്യക്കെതിരെ കേസെടുത്തു.  ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. 

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി സിപിഎം. നവീൻ ബാബുവിന്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. പിപി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ALSO READ: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നു

പാർട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് യോ​ഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ പരസ്യമായി എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെ നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിപി ദിവ്യക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News