തിരുവനന്തപുരം:  Covid19: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് (VS Achuthanandan) കോവിഡ് സ്ഥിരീകരിച്ചു.  അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗലക്ഷണത്തെ തുടർന്ന് ഇന്നലെ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് (Covid19) സ്ഥിരീകരിച്ചത്.  വിഎസ് നേരത്തെ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നു.  മാർച്ച് ആറിന് കോവിഷീൽഡ്‌ വാക്സിനാണ് അദ്ദേഹം എടുത്തത്. 


Also Read: Kerala Omicron updates | സംസ്ഥാനത്ത് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് 62 പേര്‍ക്ക്, വീണാ ജോര്‍ജ്


കേരളത്തിൽ കോവിഡ് (Covid19) കുതിച്ചുയരുകയാണ്.  ഇന്നലെമാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 46,387 കോവിഡ് കേസുകളാണ്. കൂടാതെ 32 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 


ഇതിനിടയിൽ സംസ്ഥാനത്ത് ഇന്നലെ പുതുതായി 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 


Also Read: Murder: കുടുംബവഴക്ക്; ഭർത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ 


 


യുഎഇയിൽ നിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേര്‍ക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.