Kerala Omicron updates | സംസ്ഥാനത്ത് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് 62 പേര്‍ക്ക്, വീണാ ജോര്‍ജ്

സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2022, 07:09 PM IST
  • യുഎഇയിൽ നിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.
  • ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്.
  • 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Kerala Omicron updates | സംസ്ഥാനത്ത് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് 62 പേര്‍ക്ക്, വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

യുഎഇയിൽ നിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേര്‍ക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്.

Also Read: Covid 19 Updates | കേന്ദ്ര സംഘങ്ങളെ അയച്ചു, കേരളമടക്കം 6 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമെന്ന് ആരോ​ഗ്യമന്ത്രാലയം

സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 28 പേരാണുള്ളത്.

Also Read: Kerala Covid Update : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ഇന്ന് 46,387 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

അതേസമയം കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 46,387 കോവിഡ് കേസുകളാണ്. 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News