KPCC മുൻ സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു
എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നത്
തിരുവനന്തപുരം: കെപിസിസി (KPCC) മുൻ സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മിൽ (CPM) ചേർന്നത്.
സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടി എന്ന നിലയിലാണ് സിപിഎമ്മിൽ ചേർന്നതെന്നും സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാർഥതയോടെ നിറവേറ്റുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
ALSO READ: Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ഡിസിസി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധിച്ച് പരസ്യപ്രതികരണം നടത്തിയതിനെ തുടർന്ന് പിഎസ് പ്രശാന്തിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസിലും ഹൈക്കമാന്റിലും ജനാധിപത്യമില്ലാതായെന്ന് പ്രശാന്ത് പറഞ്ഞു. ഒരു ഉപാധിയുമില്ലാതെയാണ് സിപിഎമ്മിൽ ചേരുന്നതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
കെസി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ (DCC President) പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രശാന്ത് പാര്‍ട്ടി വിട്ടത്. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
ALSO READ: കോൺഗ്രസിൽ തകർച്ചയുടെ വേഗം കൂടി; പുതിയ മാറ്റങ്ങൾ കോൺഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan
സ്ഥാനാർത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺഗ്രസിലെ (Congress) അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. നെടുമങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പിഎസ് പ്രശാന്ത്. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന ആളാണ് പാലോട് രവിയെന്നും നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണെന്നും പിഎസ് പ്രശാന്ത് ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...