കോൺ​ഗ്രസിൽ തകർച്ചയുടെ വേ​ഗം കൂടി; പുതിയ മാറ്റങ്ങൾ കോൺ​ഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan

കോൺ​ഗ്രസിൽ രണ്ട് ​ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ​ഗ്രൂപ്പായി വളർന്നുവെന്നും എ വിജയരാഘവൻ പ്രതികരിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 12:01 PM IST
  • ദേശീയ തലത്തിൽ തന്നെ കോൺ​ഗ്രസ് തകരുകയാണ്
  • ഈ തകർച്ചയുടെ വേ​ഗത വർധിപ്പിക്കുന്നതാണ് പുതിയ വിവാദങ്ങൾ
  • കേരളത്തിൽ ​ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങൾ കോൺ​ഗ്രസിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും
  • ഇന്നത്തെ കോൺ​ഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുള്ള കോൺ​ഗ്രസ് പ്രവർത്തകന്റെ സ്വരമാണ് എവി ​ഗോപിനാഥിന്റേതെന്നും വിജയരാഘവൻ പറഞ്ഞു
കോൺ​ഗ്രസിൽ തകർച്ചയുടെ വേ​ഗം കൂടി; പുതിയ മാറ്റങ്ങൾ കോൺ​ഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുമായി (DCC President) ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ കോൺ​ഗ്രസിന്റെ തകർച്ചയുടെ വേ​ഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺ​ഗ്രസിൽ രണ്ട് ​ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ​ഗ്രൂപ്പായി വളർന്നുവെന്നും എ വിജയരാഘവൻ (A Vijayaraghavan) പ്രതികരിച്ചു.

ദേശീയ തലത്തിൽ തന്നെ കോൺ​ഗ്രസ് തകരുകയാണ്. ഈ തകർച്ചയുടെ വേ​ഗത വർധിപ്പിക്കുന്നതാണ് പുതിയ വിവാദങ്ങൾ. കേരളത്തിൽ ​ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങൾ കോൺ​ഗ്രസിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും. പാലക്കാട് ജില്ലയിലെ താഴേതട്ടിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എവി ​ഗോപിനാഥ്. കഴിഞ്ഞ 40 വർഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കോൺ​ഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുള്ള കോൺ​ഗ്രസ് പ്രവർത്തകന്റെ സ്വരമാണ് എവി ​ഗോപിനാഥിന്റേതെന്നും (AV Gopinath) വിജയരാഘവൻ പറഞ്ഞു.

ALSO READ: DCC List Row : AV Gopinath കോൺഗ്രസ് വിട്ടേക്കും, സ്വീകരിക്കാൻ തയ്യറായി CPM

കഴിഞ്ഞ ദിവസം എവി ​ഗോപിനാഥ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. എല്ലാം പഠിച്ചു മനസ്സിലാക്കി സാവകാശം ഏത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് എവി ​ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോവില്ല. അതെൻറെ സ്വഭാവമല്ല. പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ കിട്ടാനും, നേട്ടങ്ങളുണ്ടാക്കാനും എച്ചിൽ നക്കിയ ശീലം എ,വി ഗോപിനാഥിൻറെ നിഘണ്ടുവിലുണ്ടായിട്ടില്ലെന്നും എവി ​ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.

പുതിയ ഡിസിസി അധ്യക്ഷൻമാരുടെ ലിസ്റ്റ് വന്നതിന് പിന്നെലായാണ് പാലക്കാട് ഡിസിസിയിലും (Palakkad DCC) പ്രശ്നങ്ങൾ ഉടലെടുത്തത്. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ഗോപിനാഥിന് നൽകാം എന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ നേതൃത്വം വാക്ക് പാലിച്ചില്ല. എ തങ്കപ്പനാണ് ഡിസിസി അധ്യക്ഷ സ്ഥാനം നൽകിയത്.  ഇതിനെ തുടർന്നാണ് ​ഗോപിനാഥിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News