ആലപ്പുഴ: രാഷ്ട്രീയ വിവാദത്തിന് വഴിവച്ച് മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ജി സുധാകരന്റെ പുതിയ കവിത. നിലവിൽ പാർട്ടിക്കകത്തും പുറത്തും തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരോക്ഷമായി പരാമർശിക്കുന്നതാണ് കവിത. തന്റെ പ്രവർത്തനങ്ങൾക്ക് ഒരു നന്ദിയും കിട്ടിയില്ലെന്നും കവിതയിലൂടെ സുധാകരൻ ചൂണ്ടിക്കാട്ടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ലക്കം കലാകൗമുദിയിലാണ് 'നേട്ടവും കോട്ടവും' എന്ന് പേരിട്ടിരിക്കുന്ന കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയാണെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും എഴുതി, നവാഗതർക്ക് സമർപ്പിച്ചുകൊണ്ട് കലാകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ ചിത്രം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്.



തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ ജി സുധാകരനെതിരെ പാർട്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കവിത പുറത്ത് വന്നിരിക്കുന്നത്. പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ജി. സുധാകരനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്ന് വന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.