ലോ അക്കാദമി ലോ കോളജിൽ എൽഎൽബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് നാല് പേരെ സർവകലാശാലാ സ്ക്വാഡ് പിടികൂടിയതായി റിപ്പോര്‍ട്ട്. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെയാണ് കോപ്പിയടിക്ക് പിടികൂടിയത്. പിടിയിലായ മറ്റു 3 പേരുടെ വിവരങ്ങൾ സർവകലാശാലയോ കോളജ് അധികൃതരോ  പുറത്തു വിട്ടിട്ടില്ല. പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇൻസ്പെക്ടറാണ് പിടിയിലായ ലോ അക്കാദമി ലോ കോളജിൽ ഈവനിങ് കോഴ്സ് വിദ്യാർഥിയായ ആദർശ്. ഇയാളിൽ നിന്ന് കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരിൽ രണ്ടു മാസമായി ഉദ്യോഗസ്ഥൻ അവധിയിലാണെന്ന് ട്രെയിനിങ് കോളജ് അധികൃതർ അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥനെതിരെ സർവകലാശാലയുടെ നടപടിക്കു പുറമേ വകുപ്പു തല നടപടിയും ഉണ്ടാകുമെന്നായിരുന്നു സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോപ്പിയടി അടക്കമുള്ള ക്രമക്കേടുകൾ തടയാൻ കോളജ് അധികൃതർ നിയോഗിച്ച ഇൻവിജിലേറ്റർമാർ നോക്കിനിൽക്കെയായിരുന്നു  കോപ്പിയടി നടന്നത്. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. വിവിധ ഹാളുകളിൽ നിന്നാണു നാല് പേരെ  പിടികൂടിയത്. പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു സ്ക്വാഡിന്റെ അപ്രതീക്ഷിത സന്ദർശനം. പരീക്ഷാർഥികളിൽ നിന്നു ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റഡിയിലെടുത്ത ശേഷം സത്യവാങ്മൂലവും എഴുതിവാങ്ങുകയും ചെയ്തു. പിടിയിലായവരുടെ ഹിയറിങ് നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.