Road Accident: ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്
Road Accident: ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജെ ഗാന്ധിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്നാര്‍: Road Accident: ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ ഗണേഷ് കുമാര്‍, സൂര്യനെല്ലി പെരിയ കനാല്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ സെന്‍ട്രല്‍ ഡിവിഷനില്‍ പി.മണി, ജെ. ഗാന്ധി ഡ്രൈവര്‍ ആര്‍.ഗോപി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Also Read: കാറുകൾ കൂട്ടിയിടിച്ച് മാണി സി.കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം മരിച്ചു
ഇവരിൽ ഗുരുതരമായി പരിക്കേറ്റ ജെ ഗാന്ധിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ടാറ്റാ ടീ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സംഭവം നടന്നത് ഇന്നലെ ഉച്ചകഴിഞ്ഞാണ്. ദേവികുളം ബ്ലോക്ക് ഓഫീസിന് സമീപത്തെ വളവില്‍ വച്ച് തിരുവല്ല സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന് താഴേക്ക് മറിയുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതനുസരിച്ചു കാര്‍ ഓടിച്ചിരുന്ന സ്ത്രീ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Also Read: പെൺകുട്ടികളെ ഇംപ്രസ് ചെയ്യാൻ ശ്രമിച്ചതാ... ദേ കിടക്കുന്നു തലയുംകുത്തി! വീഡിയോ വൈറൽ
മൂന്ന് മണിയോടെ ലാക്കാട് എസ്റ്റേറ്റിന് സമീപത്ത് വച്ച് പെരിയ കനാലില്‍ നിന്നും പള്ളിവാസലിലേക്ക് തേയില കയറ്റി വന്ന ട്രാക്ടര്‍ കേഴയാട് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ ട്രാക്‌ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. മൂന്നാമത്തെ അപകടം സംഭവിച്ചത് ദേവികുളം ഗ്യാപ് റോഡില്‍ വച്ചായിരുന്നു. കര്‍ണാടക സ്വദേശികളായ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറും കടലാര്‍ സ്വദേശി ഓടിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരാൾക്ക് പരിക്കേറ്റു. ക്രിസ്മസ് അവധിയെ തുടര്‍ന്ന് തേനിയില്‍ പഠിക്കുന്ന മക്കളെ കൂട്ടികൊണ്ടുവരാന്‍ പോയ ഗണേഷ് കുമാറിനായിരുന്നു അപകടം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...