വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സൂചന
ആദിവാസി കോളനിക്ക് സമീപത്തെ തോട്ടിൽ മീന്‍ പിടിക്കാന്‍ പോയവരാണ് ഇവരെ ആദ്യം കണ്ടത്. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നുവെനാണ് ഇവർ പൊലീസിന് നൽകിയ വിവരം. ആയുധ ധാരികളായ ഒരു പുരുഷനും, 3 സ്ത്രീകളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയാതായി സൂചന. വയനാട് മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയതെന്നാണ് സൂചന. ആദിവാസി കോളനിക്ക് സമീപത്തെ തോട്ടിൽ മീന്‍ പിടിക്കാന്‍ പോയവരാണ് ഇവരെ ആദ്യം കണ്ടത്. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നുവെനാണ് ഇവർ പൊലീസിന് നൽകിയ വിവരം. ആയുധ ധാരികളായ ഒരു പുരുഷനും, 3 സ്ത്രീകളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രിയാണ്. നാലംഗ മാവോയിസ്റ്റ് സംഘം ആദിവാസി കോളനിയിൽ എത്തുകയും ഇവിടെ നിന്നും അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോയെന്നുമാണ് കോളനിക്കാർ പറയുന്നത്.
Also Read: ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം; പരാതി ഗൂഢാലോചനയുടെ ഭാഗമെന്നും പോലീസ് റിപ്പോർട്ട്
പോലീസിന് ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് മാവോയിസ്റ്റുകളായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് ഇവിടെ എത്തിയത് എന്നാണ്. ഇവർ മാവോയിസ്റ്റ് കബനി ദളത്തിലെ പ്രവർത്തകരാണ്. സുന്ദരി കർണാടക സ്വദേശിയാണ്. സംഭവത്തെ തുടർന്ന് തൊണ്ടർനാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റ്യാടിക്കടുത്ത് മരുതങ്കരയിൽ കഴിഞ്ഞ മാസം ഇതേ നിലയിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. ഈ സംഘത്തിൽ ഉണ്ണിമായ എന്ന ശ്രീമതി, സുന്ദരിയെന്ന ലത എന്നിവരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
Also Read: വേലിക്കെട്ടിനുള്ളിൽ വീണ ഷൂ തിരികെ നൽകി ആന..! വീഡിയോ വൈറൽ
എന്നാൽ ഈ സംഘത്തിലുണ്ടായിരുന്ന പുരുഷനാരെന്ന് സ്ഥിരീകരിക്കാൻ പോലീസിന് കഴിഞ്ഞില്ല. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തിരുന്നു. മരുതങ്കരയിൽ ആൻഡ്രൂസ് എന്നയാളുടെ വീട്ടിലെത്തിയ സംഘം പിന്നീട് കടന്തറ പുഴ കടന്ന് മാവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...