Malappuram: മലപ്പുറത്ത് ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം
മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയിലും ആറും രണ്ടര വയസ്സുമുള്ള കുട്ടികളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സബീഷിനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസ്സുള്ള ഹരിഗോവിന്ദ്, രണ്ടര വയസ്സുള്ള ശ്രീവർധൻ എന്നിവരെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം സബീഷും ഭാര്യയും തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ മലപ്പുറം പോലീസ് അന്വേഷണം തുടങ്ങി.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അതിലേക്ക് നയിച്ച കാര്യത്തെകുറിച്ച് വ്യക്തതയില്ല. കോഴിക്കോട് സ്വദേശികളായ സബീഷും കുടുംബവും മുണ്ടുപറമ്പിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. ധനകാര്യ സ്ഥാപനത്തിലാണ് സബീഷ് ജോലി ചെയ്യുന്നത്. ഇന്നലെ (ജൂലൈ 6) വൈകുന്നേരം മുതൽ ഇവരെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും അയൽവാസികളും വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.
കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ വച്ച് മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു . മണിക്കൂറുകളോളം കൊലവിളി നടത്തിയതിനുശേഷം ആണ് ഈ ദാരുണമായ കൊ ലപാതകം മകൻ നടത്തിയത്. തലയ്ക്ക് അടിച്ചാണ് അമ്മയെ യുവാവ് കൊലപ്പെടുത്തിയത് എന്നാണ് സൂചന. തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ആളുകൾ ഇയാളെ ഈ കൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലാണ് അതി ദാരുണമായ സംഭവമുണ്ടായത്.
ഫ്ലാറ്റിന്റെ വാതിലടച്ച് വച് കൊലവിളി അമ്മയ്ക്ക് നേരെ കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. തുടർന്ന് അടുത്തുള്ളവർ വിവരം അറിയിച്ച് പൊലീസെത്തിയെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്.
ഇന്നലെ വൈകിട്ട് മുതൽ ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മിൽ തർക്കം നടക്കുന്നുണ്ട് എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ഇതിനെ ചൊല്ലി ഇന്ന് ഉച്ചയ്ക്കും ഇരുവരും തമ്മിൽ തർക്കിച്ചിരുന്നു. ഈ വിവരം പോലീസിനെ വിളിച്ച് അറിയിച്ചില്ലെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് സമീപത്ത് താമസിക്കുന്ന അടക്കം ഉള്ള ആളുകളുടെ ആക്ഷേപം.
ആറ് മണിക്ക് ഫ്ലാറ്റിലെത്തിയ പൊലീസ് ഫ്ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവിൽ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...