തൃശൂർ: വാടാനപ്പള്ളിയിൽ കടകൾക്ക് തീപിടിച്ചു. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന നാല് കടകളിലാണ് തീപിടിച്ചത്.  സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട, റിപ്പയറിംങ്ങ് സ്ഥാപനം, ചായക്കട, ലോട്ടറി കട എന്നീ 4 കടകൾക്ക് തീ പിടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിദ്യാഭ്യാസ വകുപ്പിൽ 6005 അധിക തസ്തികകൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ


തീപിടുത്തം ഉണ്ടാകാനുളള കാരണം എന്താണെന്ന് വ്യക്തമല്ല.  കടയിലെ ജീവനക്കാരൻ തീ പടരുന്നത് ആദ്യം കണ്ടത്. കുടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാൻ കഴിഞ്ഞു എന്നത് വൻ നഷ്ടം ഒഴിവാക്കി.  എങ്കിലും ലക്ഷ കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഈ തീപിടുത്തത്തിലൂടെ ഉണ്ടായത്.  ഗുരുവായൂരിൽ നിന്നും നാട്ടികയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് വാടാനപ്പള്ളി പോലീസും സ്ഥലത്തെത്തിയിരുന്നു.


Also Read: Sanjivani Yoga: ശുക്രനും വ്യാഴവും കൂടിച്ചേർന്ന് സൃഷ്ടിക്കും സഞ്ജീവനി യോഗം; ഇവർക്ക് ലഭിക്കും അത്ഭുത നേട്ടം! 


 


Fire Accident: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം


കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ തൊട്ടടുത്തായാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതിനാൽ അടുത്തുള്ള കെട്ടിടങ്ങളിലുണ്ടായിരുന്ന രോഗികളെ പൂർണമായും മാറ്റി. കെട്ടിടത്തിലെ 25 തൊഴിലാളികളെയും മാറ്റി. സംഭവത്തിൽ ആളപയാമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് എട്ട് നില കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിൽ വയറിംഗിന് ആവശ്യമായ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിടത്തു നിന്നാണ് തീ ഉണ്ടായത്. ഷോർട്ട്സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണമന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയത്ത് നിന്നെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കുറിലധികം പരിശ്രമിച്ചാണ് തീ കെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.