വിദ്യാഭ്യാസ വകുപ്പിൽ 6005 അധിക തസ്തികകൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

Kerala Education Deparment Vaccancies :  1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 09:09 PM IST
  • 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്.
  • ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണെന്ന് മന്ത്രി വ്യക്തമാക്കി.
  • ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്.
വിദ്യാഭ്യാസ വകുപ്പിൽ 6005 അധിക തസ്തികകൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിലെ 2022 - 23 അധ്യയന വർഷത്തിലെ പുതിയ തസ്തിക നിർണയം പൂർത്തിയായിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ സൃഷ്ടിക്കേണ്ടതായ  അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണെന്ന് മന്ത്രി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ  889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്,62 തസ്തികകൾ.

ALSO READ : മന്ത്രി മുഹമ്മദ് റിയാസ് തീവ്രവാദി, ധൈര്യമുണ്ടെങ്കിൽ കേസെടുക്കട്ടെ- പിസി ജോർജ്

വിവിധ തലത്തിൽ പുതുതായി സൃഷ്ടിക്കേണ്ട തസ്തികകൾ

എച്ച് എസ് ടി - സർക്കാർ  - 740, എയിഡഡ് -568
യു പി എസ് ടി - സർക്കാർ - 730,എയിഡഡ് - 737
എൽ പി എസ് ടി - സർക്കാർ -1086,എയിഡഡ്- 978
എൽപി,യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ - 463,എയിഡഡ്- 604

2019 - 20 വർഷം അനുവദിച്ചു തുടർന്നുവന്നിരുന്നതും 2022 -  23 വർഷം തസ്തിക നിർണയത്തിൽ  നഷ്ടപ്പെട്ടതുമായ തസ്തികകൾ - സർക്കാർ - 1638,എയിഡഡ്-2925

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News