തിരുവനന്തപുരം: സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയനഗര ഉപജീവന പദ്ധതിയുടെ കീഴിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫീൽഡ് ടെക്‌നിഷ്യൻ ആൻഡ് അദർ ഹോം അപ്ലയൻസ് കോഴ്‌സിന് എസ്എസ്എൽസി യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷകർ 18നും 30നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മൂന്ന് മാസമാണ് കോഴ്‌സ് കാലാവധി. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. താൽപര്യമുള്ള അപേക്ഷകർ 0471-2307733, 8547005050 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.


എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വർഷമാണ്. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ  നടത്തും.


അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി ഓഫീസിലും അംഗീകൃത പഠനകേന്ദ്രങ്ങളിലും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-695033 ഫോൺ: 0471-2325101, മൊബൈൽ: +91 8281114464 ഇ-മെയിൽ: keralasrc@gmail.com, srccommunitycollege@gmail.com. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.