Kerala Police: ഫ്രീ റീചാർജ് യോജന; മൂന്ന് മാസം ദൈർഘ്യമുള്ള പ്ലാൻ, രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുമെന്ന് പ്രചാരണം നടക്കുന്നതായി പോലീസ്
Free Recharge Yojana: രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സൗജന്യ റീചാർജ് സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നതെന്നും പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്.
ALSO READ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് പതഞ്‌ജലി എംഡി
സൗജന്യ റീചാർജ് സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. ‘ഫ്രീ റീചാർജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും. തുടർന്ന് റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഫലത്തിൽ നിങ്ങളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുകയാണ്. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ അകപ്പെടുകയോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്