ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സുപ്രിംകോടതിയില്‍ ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് മനപൂർവ്വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ച വീഴ്ച മാപ്പാക്കണമെന്നും ഇതിനി ആവർത്തിക്കില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: മഹാരാഷ്ട്രയിൽ 10 മിനിറ്റിനുള്ളിൽ സംഭവിച്ചത് രണ്ട് ഭൂചലനങ്ങൾ
കേസിൽ രണ്ടു ദിവസം മുൻപ് വാദം കേട്ട സുപ്രീം കോടതി പതഞ്‌ജലി എംഡിയോടും ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷവും പതഞ്‌ജലി ഇത് തുടർന്നിരുന്നു, ഇതിനെതിരെ സുപ്രീംകോടതി നേരത്തെ തന്നെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണനുമെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഇതിന് പതഞ്‌ജലിയിൽ നിന്നും മറുപടി നൽകാത്തതിനാൽ ഇരുവരോടും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.
Also Read: ഹോളിക്ക് ശേഷം ഗജകേസരി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്നുമായിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്.