തിരുവനന്തപുരം: ലോകായുക്ത ഭേതഗതിയിൽ മന്ത്രിസഭയില്‍ ഭിന്നത. സിപിഐ മന്ത്രിമാരാണ് എതിർപ്പ് അറയിച്ചത്. പ്രശ്നം ചർച്ച ചെയത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി മന്ത്രിസഭയില്‍ അറിയിച്ചു. ബില്ല് പാസാക്കുന്നത് മന്ത്രിസഭയിൽ അല്ല നിയമസഭയിലാണെന്ന് കാനവും പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഐ മന്ത്രിമാരായ പി.പ്രസാദും, കെ രാജനുമാണ് മന്ത്രിസഭയിൽ ലോകായുക്തയിലെ അതൃപ്തി പരസ്യമാക്കിയത്. ഈ രൂപത്തിൽ മുന്നോട്ട് പോകുന്നതിൽ യോജിപ്പില്ലെന്ന് അവർ വ്യക്തമാക്കി. ലോകായുക്തയിൽ ആദ്യ ഓർഡിനൻസ് പരിഗണയ്ക്ക് വന്നപ്പോഴും ശക്തമായ എതിർപ്പ് സിപിഐ വ്യക്തമാക്കിയിരുന്നു. 

Read Also: ബഹ്റിനിൽ ഇന്ത്യൻ സ്വതന്ത്ര്യദിനവും നയതന്ത്ര ബന്ധത്തിന്‍റെ അമ്പതാം വാർഷികവും ആഘോഷിച്ചു


ഇതിന് പിന്നാലെ സിപിഐ,സിപിഎം ഉപയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ചർച്ച നടന്നിട്ടില്ല. ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാറിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിനു വിടണമെന്നാണു സിപിഐ നിർദ്ദേശം. 


അഴിമതിരെയുള്ള ഫലപ്രദമായ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാനില്ലെന്നും  സിപിഐ വ്യക്തമാക്കുന്നു. അതെ സമയെ ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ മാറ്റം വരുമെന്ന സൂചന  കാനം രാജേന്ദ്രൻ നൽകുന്നുണ്ട്. ബില്ല് പാസാക്കുന്നത് ക്യാബിനറ്റ് ചർച്ചയിലൂടെ അല്ലെന്നും നിയമസഭയിലാണെന്നും കാനം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Read Also: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന


ഈ മാസം 22നാണ് നിയമസഭ സമ്മേളനം ചേരുന്നത്. ഇപ്പോള്‍ ഓർഡിനൻസിൽ മാറ്റം വരുത്തിയാൽ അത് നിയംമ പ്രശ്നം സൃഷ്ടിക്കുമെന്നും നിയമസഭയിൽ വരുമ്പോൾ മാറ്റം വരുത്താമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭയിൽ വ്യക്തമാക്കിയിട്ടുള്ളത്. 


നിയമസഭയിൽ വിഷയം ചർച്ചയ്ക്ക വരുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്ന് പ്രതിപക്ഷം  നേരത്തെ വ്യക്തമാക്കിയതാണ്. ഈ പ്രശ്നം സർക്കാറിന് തലവേദന സൃഷ്ടിക്കുന്നതിന് മുമ്പ് സി.പി.ഐയുമായി പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.