Fuel Price: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും ഇന്ധനവില കുറച്ചു, ഇനി കേരളം ?
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും പെട്രോള്‍ ഡീസല്‍ വില കുറച്ചു. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിലാണ് VAT നികുതി കുറച്ചത്.
New Delhi: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും പെട്രോള്‍ ഡീസല്‍ വില കുറച്ചു. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിലാണ് VAT നികുതി കുറച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകളോട് VAT കുറയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് BJP ഇതര സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം VAT കുറച്ചതോടെ ഇന്ധനവിലയില്‍ മാറ്റമുണ്ടായി.
കോണ്‍ഗ്രസ് (Congress) അധികാരത്തിലിരിയ്ക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും കഴിഞ്ഞ ദിവസമാണ് നികുതി കുറച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് (Punjab) നേരത്തെ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചിരുന്നു. പിന്നാലെയാണ് രാജസ്ഥാന്‍ (Rajasthan) ഇന്ധനവില (Petrol Diesel Rate) കുറച്ചത്.
രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി (VAT) ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിൽ നികുതി കുറച്ചതോടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും ലിറ്ററിന് കുറഞ്ഞു. പുതിയ വില ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. നികുതി കുറച്ചതോടെ സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിൽ പ്രതിവർഷം 3500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം, രാജ്യത്ത് പെട്രോളിന് ഏറ്റവും അധികം വില കുറഞ്ഞത് പഞ്ചാബിലാണ്. ഒരു ലിറ്റർ പെട്രോളിന് 16.02 രൂപയാണ് സംസ്ഥാനത്ത് കുറഞ്ഞത്. ലഡാക്കിൽ 13.43 രൂപയും കർണാടകയിൽ 13.35 രൂപയുമാണ് കുറഞ്ഞത്.
ഡീസലിന് ഏറ്റവും വില കുറഞ്ഞത് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലും. 9.52 രൂപയാണ് ഇവിടെ വാറ്റ് നികുതി കുറച്ചത്. കർണാടക വാറ്റ് 9.30 രൂപ കുറച്ചപ്പോൾ പുതുച്ചേരിയിൽ 9.02 രൂപ കുറച്ചു.
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയിൽ കുറവുവരുത്തിയത്. തുടര്‍ന്ന് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സ സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാക്കുക യയിരുന്നു.
അതേസമയം, എല്ലാ കണ്ണുകളും ഇപ്പോള്‍ കേരളത്തിലേയ്ക്കാണ്. BJP ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ചു. ഇതോടെ LDF ഭരിക്കുന്ന കേരളം എന്ത് തീരുമാനമാണ് കൈക്കൊള്ളുക എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍, കേന്ദ്രം വര്‍ധിപ്പിച്ച നികുതി കേന്ദ്രം തന്നെ കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സംസ്ഥാനം ഇതുവരെ നികുതി വര്‍ദ്ധി പ്പിച്ചിട്ടില്ല എന്നും കേന്ദ്ര നയങ്ങളാണ് വില വര്‍ധനയ്ക്ക് കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...