Fuel Price: സാമ്പത്തിക സ്ഥിതി മോശം, കേരളം ഇന്ധന നികുതി കുറയ്ക്കില്ല, തീര്‍ത്തുപറഞ്ഞ് ധനമന്ത്രി
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ജനങ്ങള്‍...
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ജനങ്ങള്‍...
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നികുതി വരുമാനം കുറയ്ക്കാന്‍ തയ്യാറായാല്‍ ഇന്ധനവില കുറയുമെന്ന ജനങ്ങളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കുന്നതാണ് ധനകാര്യ മന്ത്രി തോമസ് ഐസക് (Thomas Isaac) നടത്തിയ പ്രഖ്യാപനം.....
ഇന്ധനവില (Fuel Price) കുതിച്ചുയരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി മോശമായണെന്നും ഇന്ധന നികുതി കുറക്കാന്‍ കഴിയില്ല എന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധനവിലകൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ധനവില കുറയ്ക്കാനാകില്ല. ഇന്ധനവില GSTയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
Also read: തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു; ഇന്ധനവില സർവ്വകാല റിക്കോർഡിൽ
അതേസമയം, രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്രത്തിന് മാത്രമായി ഒരു പരിഹാരം കാണാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണ് ഇതെന്നായിരുന്നു കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.
ഇന്ധന വില GST പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല. GST പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതരാമന്‍ പറഞ്ഞു.
Also read: Fuel Price: ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, വില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി
രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് തിരുത്തിയിരിയ്ക്കുകയാണ്. കഴിഞ്ഞ 13 ദിവസമായി തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്. എന്നാല്‍, ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. ഈ മാസം പെട്രോളിന് 3 രൂപ 87 പൈസയും ഡീസലിന് 4 രൂപ 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയും ഡീസലിന് 85.49 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയും ഡീസലിന് 87.22 രൂപയുമാണ് ഇന്നത്തെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...