Thiruvananthapuram: രാജ്യത്ത് ഇന്ധനവില (Fuel Price Hike) ഇന്നൂം കൂട്ടിയതോടെ സംസ്ഥാനത്ത് 100 കടന്ന് ഡീസൽ വിലയും (Diesel Price). തിരുവനന്തപുരം ന​ഗരത്തിലാണ് ഡീസൽ വില നൂറ് കടന്നത്. ഒരു ലിറ്റർ ഡീസലിന് 38 പൈസയാണ് ഇന്ന് വർധിച്ചത്. പെട്രോളിന് (Petrol) 30 പൈസയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയിൽ 104.72 രൂപയുമാണ് വില. കോഴിക്കോട് 104. 94 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില. 


Also Read: SAFF Championship 2021 : അവസാനം ഗോളടിച്ച് പെലെക്കൊപ്പമെത്തി സുനിൽ ഛേത്രി, ഇന്ത്യക്ക് സാഫിലെ ആദ്യ ജയം


ഇനി വരുന്ന ദിവസങ്ങളിലും ഇന്ധനവിലയിൽ വർധന  രാജ്യത്ത് ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വില ഒരു തരി കൂടിയിട്ടില്ല. ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തതാണ് വിലയിൽ കുറവില്ലാത്തതെന്നാണ് ഒരു വിഭാഗം പറയുന്നത്. സംസ്ഥാന സർക്കാരുകളുടെ ഏറ്റവും വലിയ നികുതികളിൽ ഒന്നാണ് ഇന്ധനം. ഇത് എന്തായാലും ഉടനെ ജി.എസ്.ടിയിലേക്ക് ഉൾപ്പെടുത്തില്ല.


Also Read: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്


സാധാരണ ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇന്ധനവിലയിലെ (Fuel Price) ദിവസേനയുള്ള വർധനവ്. ഇന്ധനവില ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (India).


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.