Fuel Price Kerala| വൻ വില കയറ്റം, പെട്രോളിനും ഡീസലിനും പാചക വാതകത്തിനും വില കൂടി
കൊച്ചിയിൽ ഗാർഹിക ആവശ്യങ്ങളുടെ ഗ്യാസ് സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില
Trivandrum: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ വർധന.പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസൽ 37 പൈസയുമാണ് കൂടിയത്. പാചക വാതക സിലിണ്ടറിനും 15 രൂപ കൂടി.
കൊച്ചിയിൽ ഗാർഹിക ആവശ്യങ്ങളുടെ ഗ്യാസ് സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. അതേസമയം ഇന്ന് കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.12 രൂപയും ഡീസൽ ലിറ്ററിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 103.42 രൂപയും ഡീസൽ 96.74 രൂപയുമാണ് വില. എട്ട് ദിവസം കൊണ്ട് ഒന്നര രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിനും ഒൻപത് ദിവസത്തിനിടെ രണ്ടര രൂപയും കൂടി.
എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 2 രൂപ കുറഞ്ഞ് 1726 രൂപയിൽ എത്തിയിട്ടുണ്ട്. തുടർച്ചയായ വില വർധനയിൽ പൊറുതി മുട്ടിയ അവസ്ഥയിലാണ് പൊതു ജനം.
ALSO READ: Diesel Price Hike: ഇന്നും ഡീസലിന് വില കൂടി, തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപ
ഇത് സംബന്ധിച്ച് എണ്ണ കമ്പനികളും വ്യക്ത വരുത്തുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ വിലകയറ്റമാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...