Fuel Price in Kerala Today: പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല
ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില (Fuel Price) ഉയര്‍ന്ന നിരക്കില്‍തന്നെ തുടരുകയാണ്.
New Delhi: ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില (Fuel Price) ഉയര്‍ന്ന നിരക്കില്‍തന്നെ തുടരുകയാണ്.
കഴിഞ്ഞ മൂന്നു ദിവസമായി ഡീസല്‍ വിലയില്‍ (Diesel Rate) നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് പെട്രോല്‍ വില മാറ്റമില്ലാതെ തുടരുമ്പോള്‍ ഡീസല്‍ വില കഴിഞ്ഞ 3 ദിവസംകൊണ്ട് ലിറ്ററിന് 60 പൈസയാണ് കുറഞ്ഞത്.
അതേസമയം, പെട്രോള്‍ വിലയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് കഴിഞ്ഞ ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് കൂടിയത്
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.82 രൂപയാണ് വില. ഡീസലിന് 95.86 രൂപയും. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.73 രൂപയും. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില സെഞ്ച്വറി കടന്നത്.
Alo Read: Fuel Price Update Today: ഡീസല്‍ വില കുറയുന്നു, മാറ്റമില്ലാതെ പെട്രോള്‍ വില
രാജ്യത്ത് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികളാണ് ദിവസവും പെട്രോള്‍, ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതുക്കിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...